Media Mentions:പ്രസ്സ് റിലീസ് പാൻ-ഇൻസ്ടിട്യൂഷണൽ കോവിഡ്ഗ്യാൻ വെബ്‌സൈറ്റിന്റെ സമാരംഭം

ഏപ്രിൽ 3, 2020

ഒരു പ്രതിസന്ധിയുടെ നടുവിൽ

കോവിഡ്-19 എന്ന പകർച്ചവ്യാധി ലോകം ഒട്ടാകെ ബാധിച്ച സമാനതകളില്ലാത്ത ഒരു മഹാ പ്രതിസന്ധിയാണ്. ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളിൽ രോഗം സ്ഥിതീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ പരിശോധിക്കാത്ത കേസുകളുടെ എണ്ണം നിസ്സംശയമായും വളരെ അധികം വലുതാണ്. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഈ ദുരന്തത്തിലെ മുൻനിര യോദ്ധാക്കൾ. അവരുടെ പിന്നിൽ അണി നിരന്ന് ആയിരക്കണക്കിന് ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അഭൂതപൂർവമായ തോതിൽ വിവിധ മേഖലകളിൽ ഗവേഷണങ്ങൾ നടത്തി വരികയാണ്. കൊറോണ വൈറസിന്റെ കൃത്യമായ പെരുമാറ്റം, വ്യാപനത്തിന്റെ ചലനാത്മകത, രോഗ നിർണയം, ഈ വൈറസിനോട് പൊരുതിനിൽക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിക്കൽ, ആളുകൾ പാലിക്കുന്ന ശാരീരിക അകലം മുതലായ മാനദണ്ഡങ്ങളോട് മാനസികമായി പൊരുത്തപ്പെടുന്ന രീതികൾ, ജനങ്ങളുമായി നടത്തുന്ന ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വിലയിരുത്തൽ എന്നിവയെല്ലാം ഈ ഗവേഷണങ്ങളുടെ ലക്ഷ്യങ്ങൾ ആണ്.

എന്താണ് കോവിഡ്ഗ്യാൻ?

കോവിഡ്-19നെ കുറിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉത്ഭവിക്കുകയും പ്രവഹിക്കുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്‌ത വിവരങ്ങൾ; വിവരങ്ങളുടെ ഒരു അതിപ്രസരവും അമിത ഭാരവും തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിശ്വസനീയമായതും അല്ലാത്തതുമായ  വിവരങ്ങൾ തരം തിരിച്ചു മനസിലാക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ കൈകാര്യം ചെയ്യുന്നതിനായി കോവിഡ്ഗ്യാൻ എന്ന പേരിൽ ഇന്ത്യയിലെ വിവിധ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർ ച്ച് (ടി.ഐ.എഫ്.ആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ‌.ഐ‌.എസ്‌.സി), ടാറ്റ മെമ്മോറിയൽ സെന്റർ (ടി.‌എം‌.സി) കൂടി ചേർന്ന് ഒരു ബഹുഭാഷാ ശാസ്ത്ര ആശയവിനിമയ സംരംഭം ആരംഭിച്ചു. ഇതിൽ വിജ്ഞാൻ പ്രസാർ, ഇന്ത്യാ ബയോ സയൻസ്, ബാംഗ്ലൂർ ലൈഫ് സയൻസ് ക്ലസ്റ്റർ (എൻ‌.സി‌.ബി‌എസ്-ടി.ഐ.എഫ്.ആർ, ഇൻ‌സ്റ്റെം, സി‌.സി.‌എം‌.പി എന്നീ  സ്ഥാപനങ്ങൾ ഉൾകൊള്ളുന്നു) എന്നീ പ്രമുഖ സ്ഥാപനങ്ങളും പങ്കു ചേർന്നു
ഈ ഒത്തു ചേർന്നുള്ള  പ്രവർത്തനത്തിന്റെ ഒരു പരിണിത ഫലം ആണ് https://covid-gyan.in എന്ന വെബ്സൈറ്റ്

കോവിഡ്ഗ്യാനെക്കുറിച്ച് ശാസ്ത്രജ്ഞർ സംസാരിക്കുന്നു:

ബാഗ്ലൂരിലെ ഇന്റർനാഷണൽ സെന്റർ ഫോർ തീ യറിറ്റിക്കൽ സെന്റർൻറെ (ഐ.സി.ടി.എസ്) ഡയറക്ടർ ആയ പ്രൊഫ. രാജേഷ് ഗോപകുമാറാണ് കോവിഡ്ഗ്യാൻ എന്ന സംരംഭത്തെ ഏകോപിപ്പിക്കുന്നത്. പ്രൊഫ. ഗോപകുമാറിന്റെ അഭിപ്രായത്തിൽ കോവിഡ് ഗ്യാൻ സംരംഭത്തിന്റെ ഉദ്ദേശ്യം “ശാസ്ത്രീയയവും വിശ്വസനീയവും ആധികാരികവുമായ വിവരങ്ങളും ഉള്ളടക്കവും സൃഷ്ടിക്കുക ആശയവിനിമയം നടത്തുക" എന്നിവയാണ്. പൊതുജനങ്ങളെയും അതെ പോലെ കോവിഡ്-19നെ കുറിച്ച് ശാസ്ത്രീയമായി കൂടുതൽ അറിയാൻ ജിജ്ഞാസുക്കളായവരെയും ഉദ്ദേശിച്ചാണ് ഈ വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

ബെംഗളുരൂരിലെ പ്രശസ്ത ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിന്  (എൻ.സി.ബി.എസ്), വൈറസ് മുതൽ നമ്മൾ താമസിക്കുന്ന പരിസ്ഥിതി വ്യവസ്ഥകൾ വരെ, അതായതു ബയോളജിയുടെ എല്ലാ തലങ്ങളും പഠിക്കുന്നതിനും ഗവേഷണം ചെയ്യുന്നതിനും ഉള്ള വൈദഗ്ദ്ധ്യം, അറിവ്, അനുഭവ പരിജ്ഞാനം എന്നിവ ഉണ്ട് എന്ന് സെന്റർ ഡയറക്ടർ സത്യജിത് മേയർ ഉറപ്പു നൽകുന്നു. “പ്രത്യേകിച്ചും ഈ പ്രതിസന്ധിയുടെ സമയത്ത് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് ജൈവ ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ശാസ്ത്രീയ ഗ്രാഹ്യവും ഗവേഷണ പരിജ്ഞാനവും ഉപയോഗിക്കുക എന്നതിനാണ്”. ഈ പ്രതിസന്ധി നേരിടുന്നതിനും സമഗ്രവും ഉചിതവുവുമായ ഒരു പരിഹാരത്തിൽ എത്തി ചേരുന്നതിനും അത് വഴി തെളിക്കും. 

ടി.ഐ.എഫ്.ആർ മുംബൈയിലെ സയൻസ് കമ്മ്യൂണിക്കേഷൻ സംരംഭത്തെ നയിക്കുന്ന പ്രൊഫ. അർണബ് ഭട്ടാചാര്യ പറയുന്നു ""കോവിഡ്-19നെ ക്കുറിച്ച് ശാസ്ത്രാധിഷ്ഠിതവും വിശ്വസനീയമായ വിവരങ്ങൾ‌ അടിയന്തിരമായ ഒരു ആവശ്യം തന്നെ ആയി മാറി, പ്രത്യേകിച്ചും തെറ്റായ വിവരങ്ങളുടെ അതിപ്രസരം നടക്കുന്ന ഒരു സാഹചര്യത്തിൽ". ശാസ്ത്രാധിഷ്ഠിതമായ അറിവുകളെ അവഗണിക്കുന്നത് പ്രശ്നങ്ങളെ തീവ്രമാക്കുന്നതിനും അതിവേഗത്തിൽ പ്രശ്നങ്ങളെ ഒരു വൻതോതിലേക്ക് എത്തിച്ചേർക്കുന്നതിനും കാരണമാകും. ഇന്ത്യയിലുടനീളം ഉള്ള ശാസ്ത്രജ്ഞരുടെ ഏകോപിത പരിശ്രമത്തിലൂടെ ശാസ്ത്രാധിഷ്ഠിതമായ വിവരങ്ങൾ നിരവധി ഇന്ത്യൻ ഭാഷകളിൽ നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ് കോവിഡ്ഗ്യാൻ എന്ന സംരഭം. 

കോവിഡ്-19 ലോകമെമ്പാടുമുള്ള രാജ്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ നിലനിൽക്കുന്ന അടിയന്തരാവസ്ഥ കണക്കിലെടുത്തു ശാസ്ത്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യത്തെ കുറിച്ച് ടി.ഐ.എഫ്.ആർ ഹൈദരാബാദ് സെന്റർ ഡയറക്ടർ ആയ പ്രൊഫ. വി. ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഇതിനായി ടി.ഐ.എഫ്.ആർ ഹൈദരാബാദിലെ ശാസ്ത്രജ്ഞർ‌ മറ്റ് നിരവധി ശാസ്ത്രജ്ഞർ‌ക്കൊപ്പം പ്രവർത്തിച്ചു വരികയാണ്. 

കോവിഡ്ഗ്യാൻ സംരംഭത്തിലെ പങ്കാളി സ്ഥാപനങ്ങൾക്ക് ശാസ്ത്രഗവേഷണം, ആശയവിനിമയം, ശാസ്ത്ര വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിൽ ശേഷിയുണ്ടെന്ന് മുംബൈയിലെ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷന്റെ (എച്ച്.ബി.സി.എസ്.ഇ) സെന്റർ ഡയറക്ടർ പ്രൊഫ. കെ. സുബ്രഹ്മണ്യം നിരീക്ഷിക്കുന്നു. ഈ സംയോജിത പ്രവർത്തനവും ശേഷി പങ്കിടലും വഴി ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ പൊതുജനങ്ങൾക്കും പകർച്ചവ്യാധിക്കെതിരായി വിവിധ മേഖലകളിൽ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നൽകാൻ കഴിയും. ഇന്ത്യൻ അവസ്ഥകളുടെ വ്യക്തിഗത സങ്കീർണ്ണത കണക്കിലെടുക്കുന്ന വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങൾ പ്രാദേശികവൽക്കരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 

കോവിഡ് ഗ്യാന്റെ ആവശ്യകതയെക്കുറിച്ച് ടി.ഐ.എഫ്.ആറിലെ ശാസ്ത്രജ്ഞനായ പ്രൊഫ. അമോൽ ദിഗെ പറയുന്നു. “കോവിഡ്-19 ഓരോ വ്യക്തിയെയും ഏതെങ്കിലും രൂപത്തിൽ ബാധിച്ചിരിക്കുകയാണ്, ഇതിനെതിരായ പൊരുതൽ ആരോഗ്യ മേഖലകളിൽ മാത്രമല്ല സാമൂഹികമായ വിവിധ തലങ്ങളിൽ ആണ്. ഇതിനാൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവർ മനസ്സിലാക്കുന്ന ഭാഷയി യിൽ വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതം ആണ്. കഴിയുന്നത്ര വിവരങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കുക, അങ്ങനെ ശാസ്ത്ര വസ്തുതകളും ആരോഗ്യക്ഷേമത്തിനുള്ള മാർഗ്ഗനിർദ്ദേശം മുതലായവയും വലിയ ഒരു ജനവിഭാഗത്തിലേക്ക് എത്തിച്ചേർക്കുക എന്നതാണ് കോവിഡ്ഗ്യാൻ ലക്‌ഷ്യം ഇടുന്നത്.

 
കോവിഡ്ഗ്യാൻ എന്നത് വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരും ഗവേഷകരും വികസിപ്പിച്ചെടുത്ത സാധുവായ വിവരങ്ങളുടെ ഒരു ശേഖരം ആണ് എന്ന് ഇന്ത്യ ബയോസയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സ്മിത ജെയിൻ കൂട്ടിച്ചേർക്കുന്നു. ഇന്ത്യ ബയോസയൻസ് എല്ലായ്പ്പോഴും രസകരവും ഏറ്റവും പുതിയതുമായ ശാസ്ത്ര വാർത്തകളും ലേഖനങ്ങളും വെബ്‌സൈറ്റിലൂടെയും മറ്റും വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ പ്രതിസന്ധി ഘട്ടത്തിൽ കോവിഡ് ഗ്യാൻന്റെ ഒരു പങ്കാളിത്ത സ്ഥാപനമെന്ന നിലയിൽ കൂടുതൽ പ്രേക്ഷകർക്ക് ഏറ്റവും മികച്ച വിവരങ്ങൾ നൽകുന്നത് ഇന്ത്യ ബയോസയൻസ് തുടരും. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പ്രൊഫസർ ആയ കൗശൽ വർമ ഇങ്ങനെ പറയുന്നു “കോവിഡ് ഗ്യാൻ ഒരു സമയോചിതമായ പോർട്ടലാണ്, അത് വിശ്വസനീയമായ ഒരു വിവര സ്രോതസ്സായി മാറും”. 

ഈ പ്രതിസന്ധി ഘട്ടത്തിൽ ശാസ്ത്രജ്ഞരുടെ പങ്ക് അതിപ്രധാനമാണെന്ന് പ്രൊഫസർ രാജേഷ് ഗോപകുമാർ ഊന്നിപ്പറഞ്ഞു - ഒന്ന് വാക്സിനുകൾക്കും രോഗശാന്തികൾക്കുമായുള്ള തിരയൽ, മറ്റൊന്ന് ശാസ്ത്രാധിഷ്ഠിതമായ നയ നടപടികൾ രൂപകൽപന ചെയ്യൽ. ചില നടപടികളുടെ യുക്തി ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് വ്യക്തമാകണം എന്നില്ല, അവ വിശദീകരിക്കേണ്ടത് ശാസ്ത്രജ്ഞമാരുടെ ഉത്തരവാദിത്തമാണ്. കോവിഡ്ഗ്യാൻ സംരംഭം ടി‌.എഫ്‌. ഐ. ആറി ലെയും മറ്റ് പങ്കാളിത്ത സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരെയും ആശയവിനിമ രംഗത്തുള്ളവരെയു ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ഫോറം ആണ്. ഇത് വഴി ശാസ്ത്രത്തിന്റെ ശരിയായ ഒരു സ്വാധീനം സമൂഹത്തിൽ ചെലുത്താൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 

ഹ്രസ്വ വിവരദായക വീഡിയോകൾ, പോസ്റ്ററുകൾ, ഇൻഫോഗ്രാഫിക്സ്, പതിവുചോദ്യങ്ങൾ, മിത്ത്ബസ്റ്ററുകൾ, ഒന്നിലധികം ഇന്ത്യൻ ഭാഷകളിലേക്ക് അപ്പപ്പോൾ തന്നെ വിവർത്തനം ചെയ്‌ത ലേഖനങ്ങൾ എന്നിവ കോവിഡ്ഗ്യാൻ വെബ്‌സൈറ്റിൽ ഉൾപ്പെടുന്നു. 

കൂടുതൽ ബഹുഭാഷാ ഉള്ളടക്കത്തിനും കൂടുതൽ വിവരങ്ങൾ ക്കുമായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക

Website: https://covid-gyan.in (https://covid-gyan.in)
12 ഭാഷകളിൽ വീഡിയോകൾ: https://covid-gyan.in/videos (https://covid-gyan.in/videos)
Contact email: contact@covid-gyan.in (mailto:contact@covid-gyan.in)